Palm Sunday of the Lord's Passion


നീതീകരണം സംഭവിക്കുന്നവൻ: കൃപയുടെ വാതിൽ 

എന്റെ നീതി , ക്രിസ്തുവിനെ അറിയുക, രൂപപെടുക, സമാധാനം, നിറയുക, അങ്ങനെ നിത്യ തീരത്തു പൂവണിയുക.ഇത് മാമോദീസ എന്ന ഉടമ്പടിയിലൂടെ  എന്റെ അവകാശമാണ്.

ദൈവത്തിന്റെ  സന്ദര്‍ശനദിനം അറിയാൻ വേണ്ട ജാഗ്രത 

എന്റെ സന്ദര്‍ശനദിനം : നീതീകരണത്തിന്റെ ഭാഗമായി  ദൈവം ആത്മാവിൽ ചെയ്യുന്ന കൃപയുടെ ഇടപെടലുകൽ, വിശ്വാസി തിരിച്ചറിഞ്ഞിറിഞ്ഞു, ക്രിസ്തുവിന്റെ മഹത്വം കയറാൻ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതയാകണം(താല്പര്യങ്ങൾ രൂപപ്പെടാത്ത അവസ്ഥ : ആത്മാവിലെ കറകൾ, ഹൃദയത്തിന്റെ താല്പര്യങ്ങൾ, ഇന്ദ്രിയങ്ങളിലെ തഴക്കങ്ങൾ. ).
എന്റെ സ്വന്തം ആഗ്രഹങ്ങൾ, ലോകം എന്നിൽ രൂപപ്പെടുത്തിയ ചട്ടക്കൂടുകൾ, എന്റെ ദുർവ്വാസനകൾ, തഴക്കങ്ങൾ,ജീവിത വ്യഗ്രത, എല്ലാം ക്രിസ്തു രൂപപെടുന്നതിൽ നിന്നും എന്നെ തടയും.

  ക്രിസ്തു രൂപപ്പെടുന്ന വ്യക്തി, പ്രാർത്ഥനാലയം,ഫലങ്ങൾ പുറപ്പെടുന്ന ദൈവ രാജ്യമാണ്.

ഇങ്ങനെ ക്രിസ്തുവിൽ നീതീകരണം സംഭവിക്കുന്നവൻ, കൃപയുടെ വാതിലായി
സഹോദരരെ , ഉണർത്തുന്നവനും, ശക്തിപ്പെടുത്തുന്നവനും ആയി മാറുന്നു.

Luke 19:28-4

30 : എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ചെല്ലുമ്പോള്‍, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.

41 : അവന്‍ അടുത്തുവന്ന് പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: 

42 : സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവ ഇപ്പോള്‍ നിന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു.

44 : നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്‍മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശനദിനം നീ അറിഞ്ഞില്ല.

46 : അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു. 

Isaiah 50:4-7

4 : പരിക്ഷീണന് ആശ്വാസം നല്‍കുന്ന വാക്ക് ദൈവമായ കര്‍ത്താവ് എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന് എന്റെ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു. 

8 : എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്റെ അടുത്തുണ്ട്. 

 Philippians 2:6-11

8 : ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി.

9 : ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു.

10 : ഇത്, യേശുവിന്റെ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,

11 : യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്.

Luke 22:14—23:56

 18 : ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല.  

19 : ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.

31 : ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു.  

32 : എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം.