Friday of the Fifth Week of Lent

 അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.

വിശുദ്ധ ഗിരി : ദൈവത്തിന്റെ വിശ്രമ സങ്കേതം.
പുറപ്പാട് 15 : 17 : കര്‍ത്താവേ, അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ വിശുദ്ധ മലയില്‍, അങ്ങേക്കു വസിക്കാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്ത്, അങ്ങയുടെ കരങ്ങള്‍ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തില്‍ അവരെ നട്ടുപിടിപ്പിക്കും. 
 
ആത്മാവാണു ജീവന്‍ നല്‍കുന്നത്. അമ്മ ത്രേസ്യ പറയുന്നു, ശരീരത്തിനുള്ളിൽ, ഹൃദയത്തിനുള്ളിൽ,ആത്മാവിനുള്ളിൽ, അത്യുന്നതന്റെ  വാസസ്ഥലമുണ്ട്.

അവിടെനിന്നും എന്നോട്  മന്ത്രിക്കുന്ന ക്രിസ്തുവിന്റെ ശബ്ദം കേൾക്കുന്നവർ, അവിടുത്തെ അനുഗമിക്കുന്നു,ക്രിസ്തുവിൽ ഒന്നാവുന്നവർ,
ദൈവപുത്രർ ആയി  രൂപാന്തരപ്പെടുന്നു.അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.
 
 
Psalm 18 : 6
എന്റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്റെ ആലയത്തില്‍ നിന്ന് എന്റെ അപേക്ഷ കേട്ടു;


John 6:63c, 68c
63 : ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്.
68 : ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്.

Jeremiah 20:10-13
12 : സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്‌സും കാണുകയും ചെയ്യുന്നവനേ

John 10:31-42
27 : എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
28 : ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
35 : ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.
 
 കർത്താവെ ദൈവ പുത്ര സ്ഥാനം വീണ്ടെടുത്ത്, കിട്ടിയവനാണ് ഞാൻ എന്ന തിരിച്ചറിവ്  എനിക്ക് നൽകണമേ, നിന്റെ സ്വരം ശ്രവിച്ചു, നിന്നെ അനുഗമിക്കാൻ, നിത്യമായി നിന്നിൽ ഒന്നാകാൻ, ദൈവ മക്കളാകാൻ വരം നൽകണമേ.  

 സൈന്യങ്ങളുടെ കര്‍ത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്‌സും കാണുന്നവനെ , നിന്നോട് ഞാൻ സഹായത്തിനായി നിലവിളിക്കുന്നു , നിന്റെ വിശ്രമ സങ്കേതത്തിൽനിന്നും എന്റെ പ്രാർത്ഥ കേൾക്കണമേ.