Good Friday of the Lord’s Passion
ദൈവഭയം,അനുസരണം,നീതീകരണം
ദൈവഭയം : പരിശുദ്ധാത്മാവിന്റെ ദാനം . പ്രാർത്ഥനയെ പൂർണമാക്കി ,കണ്ണീരിലും വിലാപത്തിലും, ദൈവ സന്നിധിയിൽ പ്രാർത്ഥനകളുയരുന്നതിന്റെ ഉറവിടം. ദൈവ ഭയം, ദൈവത്തെ അനുസരിക്കാൻ വിശ്വാസിയെ പ്രേരിപ്പിക്കും. വിശ്വാസിയിൽ എളിമ നിറയ്ക്കും.
അനുസരണം : ദൈവത്തെ തിരിച്ചറിയുന്നതിലൂടെ, യുക്തി എടുക്കുന്ന തീരുമാനം, ദൈവത്തെ അനുസരിക്കുക.അനുസരണമാണ് നീതീകരണത്തിനു ഒരുവനെ വിധേയനാക്കുന്നതു.
നീതീകരണം: ക്രിസ്തു രൂപപ്പെടാൻ വിശ്വാസിയെ പരിപൂർണമാക്കുന്ന കൃപയുടെ ഭരണം.
ദൈവം അനുവദിക്കുന്ന, ക്ലേശങ്ങൾ തിരിച്ചറിഞ്ഞാൽ, വിശ്വാസിക്ക്, രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെ രക്ഷാകരമായ മൗനം പാലിക്കാൻ പറ്റും. അങ്ങനെ കർത്താവിന്റെ ഹിതം അവരിൽ നിറവേറും. ഫലം കണ്ട് അവര്‍ സംതൃപ്തനാകും
ലൂക്കാ 23: 46 : പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.
Isaiah 52:13—53:12
14 : അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്‍േറതല്ല.
1 : നമ്മള്‍ കേട്ടത് ആരു വിശ്വസിച്ചു? കര്‍ത്താവിന്റെ കരം ആര്‍ക്കു വെളിപ്പെട്ടിട്ടുണ്ട്?
7 : അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.
10 : അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ്‌സു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും.
11 : തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന്‍ തന്റെ ജ്ഞാനത്താല്‍ അനേ കരെ നീതിമാന്‍മാരാക്കും; അവന്‍ അവരുടെ തിന്‍മകളെ വഹിക്കുകയും ചെയ്യും.
Hebrews 4:14-16; 5:7-9
15 : എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടു , നമ്മുടെ ബലഹീനതകൾ അറിയുന്ന പ്രധാന പുരോഹിതൻ,ദൈവപുത്രനായ യേശു
16 : അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം.
7 : തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു.
8 : പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.
9 : പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.
മത്തായി 26 : 38 : തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക.
മര്‍ക്കോസ് 14: 34 : അവന്‍ അവരോടു പറഞ്ഞു: എന്റെ ആത്മാവ് മരണത്തോളം ദുഃഖിതമായിരിക്കുന്നു. നിങ്ങള്‍ ഇവിടെ ഉണര്‍ന്നിരിക്കുവിന്‍.
ലൂക്കാ 22: 4 : അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു.
യോഹന്നാന്‍ 12: 27 : ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു.
ഏശയ്യാ 11: 3 The spirit of the LORD shall rest upon him: a spirit of wisdom and of understanding, A spirit of counsel and of strength,a spirit of knowledge and of fear of the LORD, and his delight shall be the fear of the LORD.