Holy Thursday
ഊനമററ ശരീരമാക്കുന്ന നീതീകരണം.
മാമോദീസയിലൂടെ, ഊനമററ പെസഹാ കുഞ്ഞാടായ ക്രിസ്തുന്റെ ശരീരം, ഭക്ഷിക്കുമ്പോൾ, ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകുന്നു.ക്രിസ്തു ജനം ഒരു ശരീരമായി തീരുന്നു.
അങ്ങനെ നമ്മളും ഊനമററ ശരീരമാകാൻ, ക്രിസ്തുവിൽ രൂപീകരിക്കപ്പെടുന്ന നീതീകരണത്തിനു വിധേയരാകും.
ഈ തിരിച്ചറിവാണ്, നമ്മളെ ഊനമററവരാക്കാൻ ഓരോ ദിവസവും അനുവദിക്കപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളോടുള്ള നന്ദിയായി പങ്കെടുക്കുന്ന ബലിയർപ്പണം.
Exodus 12:1-8, 11-14
14
: ഈ ദിവസം നിങ്ങള്‍ക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും
കര്‍ത്താവിന്റെ തിരുനാളായി നിങ്ങള്‍ ആചരിക്കണം. ഇതു നിങ്ങള്‍ക്ക്
എന്നേക്കും ഒരു കല്‍പനയായിരിക്കും. 5: ഊനമററതുമായ മുട്ടാട് ആയിരിക്കണം.
1 Cor 10:16 16 : നാം ആശീര്‍വ്വദിക്കുന്ന അ നുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ?
17 : അപ്പം ഒന്നേയുള്ളു. അതിനാല്‍, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാല്‍, ഒരേ അപ്പത്തില്‍ നാം ഭാഗഭാക്കുകളാണ്.
1 Corinthians 11:23-26
26 : നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.