Skip to main content
Monday of Holy Week
വിളി തിരിച്ചറിഞ്ഞു ശരണപെടുന്നവരിൽ സ്ഥാപിക്കപ്പെടുന്ന ദൈവരാജ്യം.
മറിയം സുഗന്ധതൈലം പൂശുന്നു: മറിയം നല്ലതു തിരഞ്ഞടുത്തു . അത് അവളിൽ നിന്നും എടുക്കപ്പെടുകയില്ല.
മാമോദീസ എന്ന ഉടമ്പടിയിലൂടെ, ക്രിസ്തു രൂപപ്പെടുന്ന, നീതീകരണം സംഭവിച്ചു , ക്രിസ്തു എന്ന നീതിമാനിൽ, ഒന്നായി മറ്റുള്ളവരെ നീതിയിലേയ്ക്ക് നയിക്കുന്ന, ഫലങ്ങൾ പുറപ്പെടുന്ന ദൈവ രാജ്യമാവുക അങ്ങനെ ലോകാരംഭം മുതൽ നീതിമാന്മാർക്കായി സജ്ജമാക്കിയിരിക്കുന്ന സ്വർഗ്ഗ രാജ്യത്തിൽ എത്തിച്ചേരുക.
റോമാ 6 :
3 : യേശുക്രിസ്തുവിനോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?
4 : അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്‌നാനത്താല്‍ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്‌കരിക്കപ്പെട്ടത്.
Isaiah 42:1-7
6 : ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു.
7 : അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു.
4 : ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ നീ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും നിന്റെ നിയമത്തിനായി കാത്തിരിക്കുന്നു.
1 : കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
John 12:1-11
3 : മറിയം വിലയേറിയതും ശുദ്ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്ധതൈലമെടുത്ത് യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട് അവന്റെ പാദങ്ങള്‍ തുടയ്ക്കുകയും ചെയ്തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു.
7 : യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്തുവെന്ന് അവള്‍ കരുതിക്കൊള്ളട്ടെ.