Saturday of the Fifth Week of Lent
കർത്താവ് , ദൈവ പുത്ര സ്ഥാനം , എന്നീ തിരിച്ചറിവുകൾ തരുന്ന കല്ലറ.
"ഇതാ ജീവന്റെ ഔഷധം നൽകപ്പെടുന്നു, നമുക്ക് ഈ ദാനം സ്വീകരിക്കുകയും
ജീവൻ പ്രാപിക്കുകയും ചെയ്യാം".
ലോകാരംഭം മുതൽ നീതിമാന്മാർക്കായി സജ്ജമാക്കിയിരിക്കുന്ന
സ്വർഗ്ഗ രാജ്യത്തിൽ ഞങ്ങളും എത്തിച്ചേരാൻ, ഇടയാക്കണമേ.
കർത്താവ് , ദൈവ പുത്ര സ്ഥാനം , എന്നീ തിരിച്ചറിവുകൾ തരുന്ന കല്ലറ.
Jeremiah 31:10: ഇസ്രായേലിനെ ചിതറിച്ചവന്‍ (ദൈവ മക്കളുടെ സ്ഥാനത്തിന്റെ മഹത്വവും വിലയും തിരിച്ചറിയുവാൻ )
ക്രിസ്തുവിന്റെ മരണം : ചിതറിക്കിടക്കുന്ന , ഇസ്രായേൽക്കാരെ(ദൈവ മക്കളെ) തിരിച്ചു കൊണ്ട് വരുന്നു.
ക്രിസ്തു: കല്ലറ തുറന്നു,ഉണർത്തുന്നു.
വിളികേട്ടു ആത്മാവിൽ ഉണർന്നവർ , പുതു ജീവൻ നേടി, ക്രിസ്തു നേടിയെടുത്ത സ്വന്തംദേശത്ത് നിത്യം വസിക്കും.
Jeremiah 31:10: ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും.
Ezekiel 18:31 : എനിക്കെതിരായി നിങ്ങള്‍ ചെയ്ത അതിക്രമങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയചൈതന്യവും നേടുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ എന്തിനു മരിക്കണം?
Ezekiel 37:21-28
13 : എന്റെ ജനമേ, കല്ലറകള്‍തുറന്നു നിങ്ങളെ ഞാന്‍ ഉയര്‍ത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും. (കല്ലറ എന്ന തിരിച്ചറിവ് )
14 : എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും. ഞാന്‍ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത് വസിപ്പിക്കും.
21 : ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയില്‍ നിന്ന് ഇസ്രായേല്‍ജനത്തെ ഞാന്‍ കൊണ്ടുവരും.
22 : സ്വദേശത്ത് ഇസ്രായേലിന്റെ മലകളില്‍ ഞാന്‍ അവരെ ഒരൊറ്റ ജനതയാക്കും.
23 : തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവര്‍ മേലില്‍ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവര്‍ പാപംചെയ്ത എല്ലാ വസതികളിലും നിന്ന് അവരെ ഞാന്‍ രക്ഷിച്ച് നിര്‍മലരാക്കും. അങ്ങനെ അവര്‍ എന്റെ ജനവും ഞാന്‍ അവരുടെ ദൈവവും ആയിരിക്കും.
25 : ദേശത്ത് നിത്യമായി വസിക്കും; ദാവീദ് എന്നേക്കും അവരുടെ രാജാവായിരിക്കും.
27 : എന്റെ വാസസ്ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാന്‍ അവരുടെ ദൈവവും അവര്‍ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മധ്യേ നിത്യമായി സ്ഥിതി ചെയ്യുമ്പോള്‍ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്ന കര്‍ത്താവ് ഞാനാണ് എന്ന് ജനതകള്‍ അറിയും.
John 11:45-56
50 : ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.
52 : ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചു കൂട്ടുന്നതിനുവേണ്ടിയും.