Thursday of the Fifth Week of Lent
ദൈവ സ്വരം കേൾക്കുമ്പോൾ ഹൃദയം കഠിനമാക്കരുത്
27 : എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. 28 : ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു.
എന്റെ ഉള്ളിൽ നിന്നും , ദൈവം എന്നോട്, സംസാരിക്കുന്നു (വചനം ) കേൾക്കാൻ, ജാഗ്രത പുലർത്തുക. ജീവിത വ്യഗ്രതയുടെ കെണിയിൽ പെട്ടാൽ ശബ്ദം കേൾക്കില്ല. ഹൃദയം സാർത്ഥതയിൽ അടിപെട്ടാൽ, ദൈവ സ്വരം കേൾക്കുമ്പോൾ ഹൃദയം കഠിനമാകും.
ദൈവ സ്വരം കേൾക്കുക, തിരിച്ചറിയുക, അതിലൂടെ ക്രിസ്തുവിന്റെ സ്വഭാവം അടുത്തറിയുക നിത്യജീവൻ പ്രാപിക്കുക
ദൈവ സ്വരം കേട്ട എബ്രഹാം, വാഗ്ദാനം പ്രാപിച്ചു, വിശ്വസിച്ചു, ശരണപെട്ടു, വിശ്വാസം നീതീകരിക്കപ്പെട്ടു.
സങ്കീ 105 : 8 : അവിടുന്നു തന്റെ ഉടമ്പടിഎന്നേക്കും അനുസ്മരിക്കും; തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും
സങ്കീ 95: 7: നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍! 8 : മെരീബായില്‍, മരുഭൂമിയിലെ മാസ്‌സായില്‍, ചെയ്തതുപോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
Genesis 17:3-9
1 : അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ കര്‍ത്താവു പ്രത്യക്ഷപ്പെട്ട് അവനോടരുളിച്ചെയ്തു: സര്‍വശക്തനായ ദൈവമാണ് ഞാന്‍; എന്റെ മുമ്പില്‍ വ്യാപരിക്കുക; കുറ്റമറ്റവനായി വര്‍ത്തിക്കുക.
4 : ഇതാ! നീയുമായുള്ള എന്റെ ഉടമ്പടി: നീ അനവധി ജനതകള്‍ക്കു പിതാവായിരിക്കും.
9 : ദൈവം അബ്രാഹത്തോടു കല്‍പിച്ചു: നീയും നിന്റെ സന്താനങ്ങളും തലമുറതോറും എന്റെ ഉടമ്പടി പാലിക്കണം.
John 8:51-59
51 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല.
55 : ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നു.
56 : എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.
58 : യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്.