Tuesday of Holy Week

 വിളി സ്വീകരിച്ചവനെ, ലോകത്തിനു പ്രകാശമായി നൽകുന്ന കർത്താവ് 

 
ക്രിസ്തുവിൽ ഒന്നാകാൻ വിളിക്കപെട്ടർ , വിളിക്കു പ്രത്യുത്തരിച്ചാൽ, അവരെ ലോകത്തിനു പ്രകാശമായി നൽകുന്ന കർത്താവ് 
 
Psalm 71 6 : എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും.
 
Isaiah 49:1-6
 1 : തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. 
 
 John 13:21-33, 36-38 
36 : ശിമയോന്‍ പത്രോസ് ചോദിച്ചു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നു? യേശു പ്രതിവചിച്ചു: ഞാന്‍ പോകുന്നിടത്തേക്ക് ഇപ്പോള്‍ എന്നെ അനുഗമിക്കാന്‍ നിനക്കു കഴിയുകയില്ല. എന്നാല്‍, പിന്നീടു നീ അനുഗമിക്കും. 

 കർത്താവായ യേശുവേ, മാമോദീസയിലൂടെ  നിന്റെ മരണത്തോട് ഐക്യപ്പെട്ടു,

സംസ്‌കരിക്കപ്പെട്ട ഞങ്ങൾ, നിന്റെ ഉത്ഥാനത്തിലെ പുതു ജീവനിൽ ലോകത്തിനു പ്രകാശമായി മാറാൻ , മരണ സംസ്കാരം പിടിമുറുക്കിയിരിക്കുന്ന ഈ ലോകത്തിൽ,
ജീവന്റെ സംസ്കാരത്തിൽ അനുദിനം വളർന്നു, പ്രകാശം പരത്തുന്നവരാൻ വേണ്ട വിളിയുടെ തിരിച്ചറിവ് ഞങ്ങൾക്ക് നൽകണമേ.