Wednesday in the Octave of Easter സുന്ദര കവാടം

 സുന്ദര കവാടം

സങ്കീ 105: 3 : അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ! 

ഒരു വ്യക്തി കടന്നു പോകുന്ന കഠിനമായ ദുഃഖം കണ്ണുകളെ മൂടും.
ഹൃയത്തെ മന്ദീഭവിക്കും.സത്യത്തെ മറയ്ക്കും.

ജീവിതത്തിൽ തകർച്ചകൾ,കുറവുകൾ എല്ലാം പല രീതികളിൽ സംഭവിക്കാം.
ദൈവത്തെ അന്വേഷിക്കുന്നവർക്ക് , എല്ലാം ദൈവത്തെ അറിയാനും , സാന്നിധ്യത്തിൽ പ്രവേശിക്കാനുള്ള സാധ്യതകളാണ്.
 

 ജന്‍മനാ മുടന്തനായി , ദേവാലത്തിനുള്ളിൽ, സാന്നിധ്യത്തിൽ പ്രവേശിക്കാൻ ,
അവകാശം നഷ്ടപെട്ടവർ , മറ്റുള്ളവരുടെ സഹായം സ്വീകരിക്കുന്നു, തിരഞ്ഞെടുക്കപെട്ടവരിലൂടെ യേശുവിന്റെ സൗഖ്യം പ്രാപിക്കുന്നു.

ഹെബ്രാ 12:  6 : താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെപ്രഹരിക്കുകയും ചെയ്യുന്നു.13 : മുടന്തുള്ള പാദങ്ങള്‍ സന്ധിവിട്ട് ഇടറിപ്പോകാതെ സുഖപ്പെടാന്‍ തക്കവിധം അവയ്ക്ക് നേര്‍വഴി ഒരുക്കുവിന്‍. 
14 : എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച് വിശുദ്ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. 15 : ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. വിദ്വേഷത്തിന്റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്ഷിക്കുവിന്‍. 16 : ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി തന്റെ കടിഞ്ഞൂല്‍പുത്രസ്ഥാനംവിറ്റ ഏസാവിനെപ്പോലെ ആരും അസന്‍മാര്‍ഗിയോ അധാര്‍മികനോ ആകരുത്.  17 : പിന്നീട് അവകാശം പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അവന്‍ തിരസ്‌കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. കണ്ണീരോടെ അവന്‍ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാന്‍ അവന് അവസരം ലഭിച്ചില്ല. 

Acts 3:1-10

2 : ജന്‍മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ദേവാലയത്തില്‍ പ്രവേശിക്കുന്നവരോടു ഭിക്ഷയാചിക്കാനായി സുന്ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതില്‍ക്കല്‍ അവനെ കിടത്തുക പതിവായിരുന്നു.

6 : പത്രോസ് പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക.   

Luke 24:13-35

3 : ആദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലെമില്‍നിന്ന് ഏകദേശം അറുപതു സ്താദിയോണ്‍ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്കു പോവുകയായിരുന്നു. 

16 : എന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.  

25 : അപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: ഭോഷന്‍മാരേ, പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുള്ള തു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ

27 : മോശ തുടങ്ങി എല്ലാ പ്രവാചകന്‍മാരും വിശുദ്ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു. 

30 : അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പം എടുത്ത് ആശീര്‍വ്വദിച്ച് മുറിച്ച് അവര്‍ക്കുകൊടുത്തു. 

31 : അപ്പോള്‍ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു.

32 : അവര്‍ പരസ്പരം പറഞ്ഞു: വഴിയില്‍വച്ച് അവന്‍ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോള്‍ നമ്മുടെ ഹൃദയം ജ്വലിച്ചിരുന്നില്ലേ