Wednesday of Holy Week

ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കുന്ന ദൈവം

"ദൈവമേ എന്നെ അങ്ങയുടെ സ്നേഹത്തിന്റെ ഉപകരണമാക്കണമേ". ഫ്രാൻസിസ്  അസ്സീസ്സി 

എന്റെ ശബ്ദത്തിലൂടെ ഒഴുകുന്ന കൃപ, എന്നെയും, എന്റെ ചുറ്റുമുള്ളവരെയും ഉണർത്തുന്നു.

ഒരു വ്യക്തി  വരപ്രസാദ അവസ്ഥയിൽ ദൈവ സാന്നിധ്യത്തിൽ, ഉണർന്നിരിക്കുമ്പോൾ, വ്യക്തിയിലൂടെ കൃപ ഒഴുകിയിറങ്ങും. കൂടുതൽ ജപമാല ചൊല്ലുന്ന ശീലം ഉള്ളവരിൽ, ഈ ഉണർവ് അനുദിനം ശക്തിപ്പെടും.

ഈ ഒഴുകിയിറങ്ങുന്ന കൃപ വ്യക്തിയുടെ ചിന്തകളിൽ,സംസാരങ്ങളിൽ പ്രവർത്തികളിൽ,സാമീപ്യത്തിൽ പ്രതിഫലിക്കാൻ  ദൈവം ഇന്ദ്രിയങ്ങളെ പരിശീലിപ്പിക്കും.

Isaiah 50:4-9a

The Lord GOD has given me a well-trained tongue, That I might know how to speak to the weary a word that will rouse them.

4 : പരിക്ഷീണിതനായവനെ ഉണർത്താനുതകുന്ന  വാക്കുകൾ പറയാൻ, അവിടുന്ന് എന്റെ നാവിനെ പരിശീലിപ്പിച്ചു. പ്രഭാതം തോറും 'അവിടുത്തെ' ഞാൻ കേൾക്കാനായി അവിടുന്ന് എന്റെ കാതുകളെ തുറക്കുന്നു.

Psalm 69 13 : കര്‍ത്താവേ, ഞാന്‍ അങ്ങയോടുപ്രാര്‍ഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ!